ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ തൊഴിലവസരങ്ങൾ; 24,000 രൂപ ശമ്പളത്തോടെ, ഉടൻ അപേക്ഷിക്കാം

 

കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്കായി നിയമനം നടത്തുന്നു. ലൈസൺ റെപ്രസന്റെറ്റീവ് ആന്റ് ടെക്നിക്കൽ സപ്പോർട്ട് മാനേജർ, സെറങ്, എഞ്ചിൻ ഡ്രൈവർ, ലാസ്ക്കർ എന്നീ ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്. 

യോഗ്യത

 ലൈസൺ റെപ്രസന്റെറ്റീവ് ആന്റ് ടെക്നിക്കൽ സപ്പോർട്ട് മാനേജർ (1ഒഴിവ്)

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം ഉള്ളവർ ആയിരിക്കണം. ഒരു വർഷ പ്രീ സീ ട്രെയിനിങ് കോഴ്സ് അല്ലെങ്കിൽ മറൈൻ എഞ്ചിനീയറിങ് ബിരുദം കഴിഞ്ഞവർ ആയിരിക്കണം. അതും അല്ലെങ്കിൽ ഇന്ത്യൻ നാവികസേനയിൽ നിന്നും മറൈൻ എഞ്ചിനീയറിങ് സ്പെഷ്യലൈസേഷനിൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.

 സെറങ്

ഏഴാം ക്ലാസ് കഴിഞ്ഞവർ ആയിരിക്കണം കൂടാതെ സെറങ്/ ലാസ്ക്കർ കം സെറങ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

എഞ്ചിൻ ഡ്രൈവർ

ഏഴാം ക്ലാസ് കഴിഞ്ഞവർ ആയിരിക്കണം കൂടാതെ എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

ലാസ്ക്കർ

ഏഴാം ക്ലാസ് കഴിഞ്ഞവർ ആയിരിക്കണം കൂടാതെ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റ൯സി (ലാസ്ക്ക൪), ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

ശമ്പളം


ലൈസൺ റെപ്രസന്റെറ്റീവ് ആന്റ് ടെക്നിക്കൽ സപ്പോർട്ട് മാനേജർ 

23,000 രൂപ മുതൽ 24,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.

സെറങ്

23,000 രൂപ മുതൽ 24,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.

എഞ്ചിൻ ഡ്രൈവർ

23,000 രൂപ മുതൽ 24,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 

ലാസ്ക്കർ

22,000 രൂപ മുതൽ 23,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 

ഇന്റർവ്യൂ

ലൈസൺ റെപ്രസന്റെറ്റീവ് ആന്റ് ടെക്നിക്കൽ സപ്പോർട്ട് മാനേജർ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 2025 ഫെബ്രുവരി 5നു നടക്കുന്നതായിരിക്കും.
സമയം: 8.30 മുതൽ 11 വരെ.

അപേക്ഷ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്യാഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി 2025 ഫെബ്രുവരി 13 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്റർ, കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡ് രവിപുരം ഗേറ്റ്, കൊച്ചി-682015.

Post a Comment