കേരള വനം വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ കോട്ടുരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ പുതിയതായി വന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഇലക്ട്രിക്കൽ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ഗാർഡ്നർ, അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാന്‍) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഫെബ്രുവരി 14വരെ അപേക്ഷിക്കാം.
യോഗ്യത
ഇലക്ട്രിക്കൽ സൂപ്പർവൈസർ
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ. ഒരു വർഷത്തെ ജോലി പരിചയവും ഉണ്ടായിരിക്കണം.
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം ഉണ്ടായിരിക്കണം. കൂടെ സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എം.എസ് ഓഫീസ് ഡിപ്ലോമ സർട്ടിഫിക്കറ്റ്.
ഗാർഡ്നർ
ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് ജയിച്ചിരിക്കണം. കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഏതിലെങ്കിലും ഗാർഡനർ ജോലിയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പരിചയം.
അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാന്‍)
ഏഴാം ക്ലാസ് വിജയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ഡിഗ്രി ഉണ്ടായിരിക്കാനും പാടില്ല. കൂടെ വനം വകുപ്പിൽ നിന്നും ലഭിച്ച ഉടമസ്ഥ സർട്ടിഫിക്കറ്റുള്ള ആന ഉടമസ്ഥരുടെ കീഴിൽ ആന പാപ്പാൻ / കാവടി എന്നീ ജോലികളിലുള്ള പരിചയം.
പ്രായ പരിധി
ഇലക്ട്രിക്കൽ സൂപ്പർവൈസർ - 2025 ജനുവരി 1 നു 50 വയസ്സിൽ താഴെ
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) - 2025 ജനുവരി 1 നു വയസ്സിൽ താഴെ
ഗാർഡ്നർ - 2025 ജനുവരി 1 നു 60 വയസ്സിൽ താഴെ
അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാന്‍) - 2025 ജനുവരി 1 നു 40വയസ്സിൽ താഴെ
അപേക്ഷ
മുകളിൽ പറഞ്ഞിട്ടുള്ള ഓരോ തസ്തികകകളിലെ ഒഴിവുകളിലേക്കുമുള്ള അപേക്ഷ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത ശേഷം പൂരിപ്പിച്ചു ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ തുടങ്ങിയവ സഹിതം നേരിട്ടോ അല്ലെങ്കിൽ തപാൽ മുഖേനയോ അപേക്ഷിക്കാം.
ഇമെയിൽ : errckottoor@gmail.com
വിലാസം : കൺസർവേറ്റർ ഓഫ് ഫോറസ്ററ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, ഫോറെസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ്, വഴുതക്കാട് (PO), തിരുവനന്തപുരം, PIN - 695014
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.