പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിൽ അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. 3000 അപ്രന്റിസ് ഒഴിവുകളിലേക്ക് നിയമനം. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കേരളത്തിൽ 200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ 10, എറണാകുളം - 19, ഇടുക്കി - 2, കണ്ണൂർ - 19, കാസർഗോഡ് - 10, കൊല്ലം - 13, കോട്ടയം - 13, കോഴിക്കോട് - 19, മലപ്പുറം - 16, പാലക്കാട് - 19, പത്തനംതിട്ട - 7, തിരുവനന്തപുരം - 28, തൃശൂർ - 19, വയനാട് - 6, എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. ഒരു വർഷമായിരിക്കും പരിശീലനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഒക്ടോബർ 4 വരെ അപേക്ഷിക്കാം.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ബിരുദം / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കേരളത്തിൽ നിന്നുളള അപേക്ഷകർ പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ് ടുവിൽ പ്രാദേശിക ഭാഷയായ മലയാളം പഠിച്ചെന്ന് തെളിയിക്കുന്ന മാർക് ഷീറ്റ് / സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്ത ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് നടത്തും.
പ്രായം
അപ്രന്റീസ് ഒഴിവിലേക്ക് 20 - 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് വയസ്സിളവ് ലഭിക്കും.
സ്റ്റൈപന്റ്
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപന്റായി പ്രതിമാസം 15000/- രൂപ വീതം ലഭിക്കും.
തിരഞ്ഞെടുപ്പ്
ഉദ്യോഗാർത്ഥികളെ യോഗ്യത പരീക്ഷയിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.
അപേക്ഷാ ഫീസ്
ഉദ്യോഗാർത്ഥികൾ അപേക്ഷ ഫീസായി 500 രൂപ അടക്കണം. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ
അപ്രന്റീഷിപ്പ് പോർട്ടലായ www.nats.education.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കാനറാ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.