ഇന്ത്യൻ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.
പ്രായപരിധി
ഈ 22 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.
യോഗ്യത
ബി.എസ്.ഡബ്ള്യു / ബി.എ / ബി.കോം എന്നിവയിൽ ബിരുദവും കൂടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. അക്കൗണ്ടിങ്ങിൽ അടിസ്ഥാന അറിവുള്ള ഉദ്യോഗാർത്ഥികൾക്കും ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അഭികാമ്യമാണ്. എം.എസ് ഓഫീസ് (വേഡ്, എക്സൽ), ടാലി, ഇന്റർനെറ്റ് ഉപയോഗം എന്നിവ അറിഞ്ഞിരിക്കണം.
അപേക്ഷ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസിലാക്കുക.