കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (Supplyco) ക്ക് കീഴിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സപ്ലൈക്കോക്ക് കീഴിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള ഇലക്ട്രീഷ്യൻ അപ്രെന്റിസ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 17 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ഐ.ടി.ഐ (ഇലക്ട്രിക്കൽ) യോഗ്യതയുള്ളവർക്കും അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിപ്ലോമയോ, ബി.ടെക് ഇലക്ട്രിക്കൽ യോഗ്യതയോ ഉളവാക്കും അപേക്ഷിക്കാം. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളമായി 15000/- രൂപ ലഭിക്കും.
ഇന്റർവ്യൂ
യോഗ്യരായവർ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം കരിയർ പോർട്ടലിൽ നൽകിയിട്ടുള്ള ഇലക്ട്രിക്കൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനം സന്ദർശിച്ച ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ഏറ്റവും പുതിയ സിവിയുമായി ഇന്റർവ്യൂവിനു ഹാജരാകുക.
നേരിട്ടുള്ള ഇന്റർവ്യൂ ജൂലൈ 17 ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ഇന്റർവ്യൂക്ക് വരുമ്പോൾ പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും കോപ്പികളും കൈവശം വെക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2203077 എന്ന നമ്പറിൽ ബന്ധപ്പെടുക.