ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഡിഗ്രിയുള്ളവർക്ക് ഐ.ഡി.ബി.ഐ ബാങ്കിൽ അസിറ്റന്റന്റ് മാനേജർ ആവാം; കേരളത്തിലും ഒഴിവുകൾ



ഐ.ഡി.ബി.ഐ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രേഡ് ഒ തസ്തികയിലായി 600 ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്. കേരളത്തിലടക്കം ഇന്ത്യയിലുടനീളം ഒഴിവുകളുണ്ട്. കേരളത്തിൽ ആലപ്പുഴ കണ്ണൂർ, കൊല്ലം, കൊച്ചി കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഒഴിവുകൾ.

യോഗ്യത 

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം, കൂടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

പ്രായപരിധി 

ഈ ഒഴിവിലേക്ക് 20 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസിക്കാർക്ക് 3 വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ് 

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ യോഗ്യരായവരെ എഴുത്തു പരീക്ഷക്ക് വിളിക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ ടെസ്റ്റും അഭിമുഖവും നടത്തും. അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം നിയമനം നടത്തും.

അപേക്ഷ ഫീസ് 

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഭിന്നശേഷിക്കാർ തുടങ്ങിയവർ 250 രൂപയും മറ്റുള്ളവർ 1050 രൂപയുമാണ് അപേക്ഷ ഫീ അടക്കണം.

അപേക്ഷ

ഐ.ഡി.ബി.ഐ ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓണലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് സന്ദർശിച്ച ശേഷം career പോർട്ടൽ സന്ദർശിച്ചു Current Opening തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment