ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ശുചിത്വ മിഷനിൽ ജോലി നേടാം; ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.



ശുചിത്വ മിഷനിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പുതിയതായി ഒഴിവ് വന്ന പ്രോഗ്രാം ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. വിവിധ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അവസാന തിയ്യതിയായ ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.

ശമ്പളം

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 46230/- രൂപ ശമ്പളം ലഭിക്കും.

പ്രായപരിധി 

പ്രോഗ്രാം ഓഫീസർ തസ്തികയിലേക്ക് 65 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത 

  • മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ സോഷ്യൽ വർക്ക് തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ജേർണലിസം / മീഡിയ കമ്മ്യൂണിക്കേഷനിൽ ബിരുദാന്തര ബിരുദം (അല്ലെങ്കിൽ മലയാളം) ബിരുദാനന്തര ബിരുദവും ജേർണലിസം / മീഡിയ കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
  • ഐ‌ഇ‌സി പ്രവർത്തനങ്ങൾ, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ ആശയവിനിമയം എന്നിവയിൽ കുറഞ്ഞത് 3-5 വർഷത്തെ പരിചയം, മാലിന്യ സംസ്കരണത്തിലോ സുസ്ഥിരതാ പദ്ധതികളിലോ ഉള്ള പരിചയം അഭികാമ്യം.
  • ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ മാനേജ്മെന്റ്, കാമ്പെയ്ൻ പ്ലാനിംഗ് എന്നിവയിൽ പ്രാവീണ്യം.

അപേക്ഷ 

ഈ ഒഴിവിലേക്ക് സിഎംഡി വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.

Post a Comment