വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ദിവസവേതാനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പുരുഷൻമാർക്കാണ് അവസരം. കണ്ണൂർ - 2, മലപ്പുറം - 2 എന്നിവിടങ്ങളിലായി ആകെ 4 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾ ചുവടെ.
യോഗ്യത
വിഭാഗം - 1 ഫിഷർമാൻ
ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്ന് കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
വിഭാഗം - 2 ജനറൽ
എസ്എസ്എൽസി പാസായിരിക്കണം. സ്‌കൂൾ, കോളേജ് മത്സരങ്ങളിൽ നീന്തലിൽ സംസഥാന തലത്തിൽ പങ്കെടുത്തിരിക്കണം. കടലിൽ നീന്താനും അറിഞ്ഞിരിക്കണം.
വിഭാഗം - 3 എക്സ് നേവി
എസ്എസ്എൽസി പാസായിരിക്കണം. നാവിക സേനയിൽ അഞ്ചു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത
ഉയരം - 5 അടി 5 ഇഞ്ച്, നെഞ്ചളവ് - 80 - 85 സെന്റിമീറ്റർ.
പ്രായം
18 - 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷക്കാം. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുകൾ ലഭിക്കും.
അപേക്ഷ
പൂരിപ്പിച്ച അപേക്ഷയും ഓരോ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും ഫിറ്റ്നസ് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും സഹിതം തപാലായി അയക്കണം. ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഓഗസ്റ്റ് 27 വെകീട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം.
വിലാസം,
ജോയിന്റ് ഡയറക്ടർ, റീജിയണൽ ഓഫീസ്, വിനോദ സഞ്ചാര വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ - 673020.