കുടുംബശ്രീ മിഷന് കീഴിൽ ജോലി നേടാൻ സുവർണ്ണാവസരം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 30 വരെ കുടുംബശ്രീയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.
പ്രായപരിധി
45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ പ്രായം 30.06.2025 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
യോഗ്യത
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ എംബിഎ അല്ലെങ്കിൽ എം.എസ്.ഡബ്ള്യു വിജയിച്ചിരിക്കണം. അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ പി.ജി അല്ലെങ്കിൽ പി.ജി.ഡി.എം അല്ലെങ്കിൽ PGDRM അല്ലെങ്കിൽ റൂറൽ മാനേജ്മെന്റിൽ എം.കോം സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം.
മൈക്രോ ഫിനാൻസ് മേഖലയിൽ 7 വർഷത്തെ എക്സ്‌പീരിയൻസും നിർബന്ധമാണ്. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി പ്രതിമാസം 60000/- രൂപ ലഭിക്കും.
നിയമനരീതി
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യരായവരെ സ്ക്രീനിങ് നടത്തിയ ശേഷം ഇന്റർവ്യൂവിന് വിളിക്കും. ഇതിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ അന്തിമ ലിസ്റ്റിൽ പരിഗണിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാരിന്റെ കീഴിലുള്ള സിഎംഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.