സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) പ്രബേഷനറി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 541 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 14 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. മെഡിക്കൽ / എൻജിനീയറിങ് / ചാർട്ടേഡ് / കോസ്റ്റ് / അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായപരിധി
ഈ ഒഴിവിലേക്ക് 21 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധിയിൽ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും 5 വർഷത്തെയും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുകൾ ലഭിക്കും.
അപേക്ഷ ഫീസ്
ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷ ഫീ അടക്കണം. ഭിന്നശേഷിക്കാർക്ക് ഫീ അടക്കേണ്ടതില്ല. ഫീ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ
ഈ ഒഴിവിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 14 വരെ അപേക്ഷിക്കാൻ. അപേക്ഷിക്കുന്നതിനു മുമ്പ് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.