കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മില്‍മ)യിൽ സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിവിധ ജില്ലകളിലായി ആകെ മൊത്തം 18 ഒഴിവുകളാണുള്ളത്. അവസാന തീയതിയായ ജൂലൈ 09 വരെ അപേക്ഷിക്കാം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
മാർക്കറ്റിംഗിൽ MBA അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് ആൻഡ് സയൻസ് ടെക്നൊളജിയിൽ പിജി. ഡയറി മേഖലയിൽ ഒരു വർഷത്തെ സൂപ്പർവൈസറി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി പ്രതിമാസം 47000/- രൂപ ലഭിക്കും.
അപേക്ഷ
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.