ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഉയർന്ന ശമ്പളത്തോടുക്കൂടി CISF ൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം, പത്താംക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

 

കേന്ദ്ര സേനയായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ( സി.ഐ.എസ്.എഫ്) ഇപ്പോൾ കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ /ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റര്‍ (ഡി. സി. പി.ഒ) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഉള്ള 1124 ഒഴിവുകളിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉയർന്ന ശമ്പളത്തോടുക്കൂടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 

യോഗ്യത

കോൺസ്റ്റബിൾ ഡ്രൈവർ

അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ , ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്ന തരത്തിലുളള വാഹനങ്ങളിൽ ലൈസൻസ് ഉണ്ടായിരിക്കണം.

കോൺസ്റ്റബിൾ(ഡ്രൈവർ -കം-പമ്പ് ഓപ്പറേറ്റർ )

അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ട്രാൻസ്പോർട്ട് വെഹിക്കിൾ , ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്ന തരത്തിലുളള വാഹനങ്ങളിൽ ലൈസൻസ് ഉണ്ടായിരിക്കണം.

പ്രായപരിധി

21 വയസ്സ് മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 

ശമ്പളം

21,700 രൂപ മുതൽ 69,100 രൂപ വരെ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 

അപേക്ഷ


താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഫീസ് അടച്ച ശേഷം 2025 ഫെബ്രുവരി 3 മുതൽ 2025 മാർച്ച് 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം സന്ദർശിച്ച് പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷ നൽകുക.

വെബ്സൈറ്റ്: https://www.csif.gov.in/

Post a Comment