ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

മിൽമയിൽ സെയിൽസ് ഓഫീസർ; ഉടൻ അപേക്ഷിക്കാം

 

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ  (MILMA)യിൽ വിവിധ റീജിണൽമിൽക്ക് യൂണിയനിലേക്ക് സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടത്തുന്നത്.  ഉദ്യോഗാർത്ഥികൾക്ക്  കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിവിധ ജില്ലകളിലായി ആകെ മൊത്തം 18 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിയായ ജൂലൈ 09 വരെ അപേക്ഷിക്കാം.

പ്രായപരിധി 

ഈ ഒഴിവിലേക്ക് 35 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത 

മാർക്കറ്റിംഗിൽ MBA അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്‍മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് ആൻഡ് സയൻസ് ടെക്നൊളജിയിൽ പിജി ഉണ്ടായിരിക്കണം. ഡയറി മേഖലയിൽ ഒരു വർഷത്തെ സൂപ്പർവൈസറി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

ശമ്പളം 

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി പ്രതിമാസം 47000/- രൂപ ലഭിക്കും.

അപേക്ഷ 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി എ[അപേക്ഷിക്കുന്നതിന് മുമ്പ്  നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.


Post a Comment