ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ബിരുദമുള്ളവർക്ക് ധനലക്ഷ്‌മി ബാങ്കിൽ ഒഴിവുകൾ; ജൂലൈ 12 അപേക്ഷിക്കാം

 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധന ലക്ഷ്‌മി ബാങ്കിൽ ജൂനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് അവസാൻ തിയ്യതിയായ ജൂലൈ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.

ജൂനിയർ ഓഫീസർ

യോഗ്യത 
60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. 
പ്രായം 
21 - 25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ

യോഗ്യത 
60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. 
പ്രായം 
21 - 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ ഫീസ് 

ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനായി 708 രൂപ അപേക്ഷ ഫീസ് അടക്കണം.

അപേക്ഷ

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്തു പരീക്ഷ ഉണ്ടായിരിക്കും. കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ സെന്റർ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.


Post a Comment