പ്രായപരിധി
ഈ ഒഴിവുകളിലേക്ക് 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവുകൾ ലഭിക്കും.
യോഗ്യത
ഡാറ്റ എൻട്രി ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കൂടെ അംഗീകൃത ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സമാന തസ്തികയിൽ ഒരു വർഷത്തെ പരിചയവും നിർബന്ധമാണ്.
ജൂനിയർ ക്ലർക്ക്
പത്താം ക്ലാസ് വിജയവും കൂടെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്‌സ് വിജയവുമുള്ളവർക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് സെക്രട്ടറി
50 ശതമാനം മാർക്കോടെയുള്ള ഡിഗ്രി, കൂടെ സഹകരണ ഹയർ ഡിപ്ലോമയോ അല്ലെങ്കിൽ നാഷണൽ കൌൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രൈനിംഗ് HDC അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് വിജയിച്ചിരിക്കണം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫോർമേഷൻ ടെക്‌നോളജി, കംപ്യുട്ടർ സയൻസ് തുടങ്ങിയവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി / Mca / Msc ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.
സെക്രട്ടറി
HDC & BM ൽ ബിരുദമുണ്ടായിരിക്കണം, കൂടെ അക്കൗണ്ടന്റായി 7 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം.
ശമ്പളം
സെക്രട്ടറി : 23310 - 69250/- രൂപ വരെ.
അസിസ്റ്റന്റ് സെക്രട്ടറി : 15320 - 66470/- രൂപ വരെ.
ജൂനിയർ ക്ലർക്ക് : 8750 - 51650/- രൂപ വരെ.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 23310 - 68850/- രൂപ വരെ.
ഡാറ്റ എൻട്രി ഓപ്പറേറ്റർ : 16890 രൂപ മുതൽ - 46830/- രൂപ വരെ.
അപേക്ഷ
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഏപ്രിൽ 30 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.