ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

പത്താം ക്ലാസ്സുകാർക്ക് താലൂക്ക് ആശുപത്രികളിൽ ജോലി അവസരങ്ങൾ



വിതുര താലൂക്ക് ആശുപത്രിയിൽ 2025 -2026 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ക്ലീനിങ് സ്റ്റാഫ്‌ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ടുള്ള ഇന്റർവ്യുവിൽ പങ്കെടുത്തു ജോലി നേടാം.

യോഗ്യത 

ഫാർമസിസ്റ്റ് 

ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി / ഡിപ്ലോമയും കൂടെ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രെജിസ്ട്രേഷനും നേടിയിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ലാബ് ടെക്നിഷ്യൻ 

ലാബ് ടെക്നിഷ്യൻ അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പാരാ മെഡിക്കൽ രെജിസ്ട്രേഷനും കൂടെ 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ക്ലീനിങ് സ്റ്റാഫ് 

ഈ ഒഴിവിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.

പ്രായ പരിധി

40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഇന്റർവ്യൂ 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 5 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി തിരുവനന്തപുരം ജില്ല പാഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. 

إرسال تعليق