കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസുകളിൽ ജോലി നേടാൻ അവസരം. ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ ഗ്രേഡ് II തസ്തികയിലാണ് അവസരമുള്ളത്. കേരള പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂൺ 4 വരെ അപേക്ഷ നല്‍കാം.വിശദവിവരങ്ങൾ ചുവടെ.
യോഗ്യത
- എസ്.എസ്.എൽ.സിയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ ഏതെങ്കിലും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച പ്രിന്റിങ് ടെക്നൊളജിയിൽ ഉള്ള ഡിപ്ലോമ,
അല്ലെങ്കിൽ ,
- മെഷീൻ വർക്ക് (LOWER) KGTE / MGTE വിജയിച്ചിരിക്കുകയോ അല്ലെങ്കിൽ VHSE പ്രിന്റിങ് ടെക്‌നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കൂടാതെ ഏതെങ്കിലും ഒരു പ്രശസ്തമായ അച്ചടി സ്ഥാപനത്തിൽ നിന്നുമുള്ള ഓഫ്സെറ്റ് പ്രിന്റിങ് മെഷീനിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 18 മുതൽ 36 വയസ്സ് വരെ പ്രായമുളളവർക്ക് അപേക്ഷിക്കാം. 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
ശമ്പളം
ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35600 രൂപ മുതൽ 75400 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്യണം. ഈ ഒഴിവിലേക്ക് ജൂൺ 4 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.