കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്റ്സ് ഇന്ത്യ ലിമിറ്റഡ് ( BECIL), ഡൽഹിയിലെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ECI) ഓഫീസിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, MTS (അൺ-സ്കിൽഡ്) തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ:
ഈ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്.
യോഗ്യത:
1. ഏതെങ്കിലും മേഖലയിൽ ബിരുദം.
2. കംപ്യൂട്ടറിൽ നല്ല പരിജ്ഞാനം.
3. MS Excel-ൽ പ്രാവീണ്യം.
4.കുറഞ്ഞ ടൈപ്പിംഗ് വേഗത (ഇംഗ്ലീഷ്) 35 wpm.
പ്രായപരിധി: 35 വയസ്സ് വരെ.
ശമ്പളം: 23082 രൂപ.
2. MTS (അൺ-സ്കിൽഡ്):
ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
യോഗ്യത: അംഗീകൃത ബോർഡ് / സ്ഥാപനങ്ങളിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 30 വയസ്സ് വരെ.
ശമ്പളം: 17494 രൂപ.
അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം അവസാന തിയതിയായ ഫെബ്രുവരി 7 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.