ടൂറിസം വകുപ്പിന് കീഴിലുള്ള എക്കോ ലോഡ്‌ജ് ഇടുക്കി / പീരുമേട് എന്നിവിടങ്ങളിലേക്ക് പുതിയതായി ഒഴിവു വന്ന ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തെ കാലാവധിയിലാണ് നിയമനം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ.
ഹൗസ് കീപ്പിങ് സ്റ്റാഫ്
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത :
- SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമോഡെഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമോഡെഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
- 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം.
ഈ തസ്തികയിലേക്ക് 18 - 35 വയസ്സിനു ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് ചട്ടപ്രകാരമുള്ള വയസ്സിളവുകൾ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം:
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി : 13/11/2023 വൈകുന്നേരം 4 മണി.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം അപേക്ഷിക്കുക.