തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെഡ്യൂൾഡ് കോമേഴ്‌സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന ജൂനിയർ ഓഫീസർ / ബിസിനസ് പ്രൊമോഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രവർത്തനം തൃപ്തികരമാണെങ്കിൽ കാലാവധി നീട്ടി നൽകും.
പ്രായം
ഉദ്യോഗാർഥികളുടെ പ്രായം ഏപ്രിൽ 30 - ന് 28 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുകൾ ലഭിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർഷിക ശമ്പളമായി 7.44 ലക്ഷം രൂപ ലഭിക്കും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 200 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
തിരഞ്ഞെടുപ്പ്
ഓൺലൈൻ പരീക്ഷ അഭിമുഖം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷ
ഉദ്യോഗാർത്ഥികൾ ഓണ്ലൈണായി അപേക്ഷക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, റെസ്യുമെ, സെര്ടിഫിക്കറ്റുകൾ തുടങ്ങിയവ അപ്ലോഡ് ചെയ്യണം. മെയ് 26 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.