ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ; ജൂൺ 10 ന് മുമ്പായി അപേക്ഷിക്കാം



കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ജൂൺ 10 വരെ അപേക്ഷിക്കാം.

യോഗ്യത 

  • ഉദ്യോഗാർത്ഥികൾ മോട്ടോർ വെഹിക്കിൾ ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിശ്ചിത സമയത്തിനുള്ളിൽ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
  • അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് ക്ലാസ് വിജയിച്ചിരിക്കണം.
  • മുപ്പതിൽ കൂടുതൽ സീറ്റുകളുള്ള ഹെവി പാസ്സഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത ഡ്രൈവിങ്ങിലുള്ള പരിചയം.
  • വാഹനത്തിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള അറിവും ഉണ്ടായിരിക്കണം.
  • സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായം 

24 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ അംഗീകൃത ഉത്തരവ് പ്രകാരം 8 മണിക്കൂർ ജോലിക്ക് 715 രൂപ വേതനം ലഭിക്കും. അധികമായി ജോലി ചെയ്യുന്ന മണിക്കൂറിനു  130 രൂപ അധിക അലവൻസ് ലഭിക്കും.

 അപേക്ഷ 

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment