ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കൊച്ചിൻ ഷിപ്പ്യാർഡിൽ ഫയർമാൻ; 24 ഒഴിവുകൾ



കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ഫയർമാൻ തസ്തികയിൽ അപേക്ഷിക്കാൻ അവസരം. ആകെ 24 ഒഴിവുകളിലേക്കായി കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത 

പത്താം ക്ലാസ് വിജയം, കൂടെ അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ഫയർ ഫൈറ്റിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നാല് മുതൽ ആറ് മാസത്തെ പരിശീലനം അല്ലെങ്കിൽ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (NBCD) സർട്ടിഫിക്കറ്റ് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 22100 രൂപയും രണ്ടാം വർഷം 22800 രൂപയും മൂന്നാം വർഷം 23400 രൂപയും ശമ്പളമായി ലഭിക്കും.

പ്രായപരിധി

ഈ ഒഴിവിലേക്ക് 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

അപേക്ഷ 

ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മെയ് 23 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതലാ വിവരങ്ങൾക്ക് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment