ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരള വാട്ടർ അതോറിറ്റിയിൽ ഒഴിവുകൾ; 73600 രൂപ വരെ ശമ്പളം



കേരള സർക്കാരിന് കീഴിൽ കേരള ജല അതോറിറ്റിയിൽ ജോലി നേടാൻ സുവർണ്ണാവസരം. കേരള ജല അതോറിറ്റിയിൽ ഒഴിവ് വന്നിട്ടുള്ള ഓവർസിയർ II തസ്തികയിലാണ് നിയമനം നടത്തുന്നത്. ആകെ 37 ഒഴിവുകളാണുള്ളത്. പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ  ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.

യോഗ്യത 

  • എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചിരിക്കുകയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
  • ഡ്രാഫ്റ്സ്മാൻ (സിവിൽ / മെക്കാനിക്കൽ) ട്രേഡിലുള്ള രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷമുള്ള നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (NCVT) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ ,
  • രണ്ട് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം കേരള സർക്കാർ നൽകുന്ന സിവിൽ / മെക്കാനിക്കൽ എൻജിനീയറിങ്ങിലെ സർട്ടിഫിക്കറ്റ് (കെ.ജി.സി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി

ഈ ഒഴിവിലേക്ക് 18 മുതൽ 50 വയസ്സ് വരെ പ്രായമുളളവർക്ക് അപേക്ഷിക്കാം. 02.01.1975 നും 01.01.2007 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

ശമ്പളം 

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27200 രൂപ മുതൽ 73600 രൂപ വരെ ശമ്പളം ലഭിക്കും. 

അപേക്ഷിക്കേണ്ട രീതി 

ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്യണം. ജൂൺ 4 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment