ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കുടുംബശ്രീ ജില്ലാതല തൊഴില്‍മേള വഴി ജോലി നേടാം; നാലായിരത്തോളം ജോലി ഒഴിവുകൾ

കുടുംബശ്രീ തൊഴിൽമേള


കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡി.ഡി.യു.ജി.കെ.വൈയും കെ കെ ഇ എമ്മും  സംയുക്തമായി ജില്ലാതല തൊഴില്‍മേള Talento EKM'24 സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11ന് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജില്‍ വെച്ചാണ് തൊഴിൽമേള നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയതിനുശേഷം നേരിട്ട് തൊഴിൽമേളയിൽ പങ്കെടുത്തു ജോലി നേടുക.


ബാങ്കിംഗ് ജോലികൾ, ബിസിനസ്, ഡ്രൈവര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, സൂപ്പർവൈസർ, ടെലികോളര്‍, സര്‍വീസ് അഡൈ്വസര്‍, ടെക്‌നീഷ്യന്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, ഓപ്പറേറ്റര്‍ ട്രെയിനി, ഡെലിവറി എക്‌സിക്യൂട്ടീവ്, എഫ് & ബി സര്‍വീസ്, ഷെഫ്, ഐ റ്റി ഐ ഫിറ്റര്‍, മെക്കാനിസ്റ്റ്, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, ഏവിയേഷന്‍ & ലോജിസ്റ്റിക്‌സ് ഫാക്കല്‍റ്റീസ്, വയറിങ് & ഇലക്ട്രീഷന്‍, ബോയിലര്‍ ഓപ്പറേറ്റര്‍, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെയായി 50 വ്യത്യസ്‌ത വിഭാഗങ്ങളിലായി നാലായിരത്തിലധികം തൊഴിൽ അവസരങ്ങൾ പ്രതീക്ഷിക്കുന്നു.


കേരളത്തിനകത്തും പുറത്തുമായുള്ള വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികള്‍ ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണല്‍ ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാവുന്നതാണ്. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള SSLC, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണൽ ബിരുദങ്ങൾ തുടങ്ങിയ യോഗ്യതകൾ ഉളളവർക്ക് ഈ തൊഴിൽമേളയിൽ പങ്കെടുക്കാം.


പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 11ന് രാവിലെ 9ന് കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും ഉണ്ടാകുക. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9 മുതല്‍ 11 വരെ.

Post a Comment