കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (IIT) മദ്രാസ്, പുതിയതായി ഒഴിവുകൾ വന്ന പത്തോളം പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു. മിനിമം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതക്കനുസരിച്ച് മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ:-
1. ചീഫ് സെക്യൂരിറ്റി ഓഫീസർ.
2. അസ്സിസ്റ്റന്റ്റ് രജിസ്ട്രാർ.
3. സ്‌പോർട്സ് ഓഫീസർ.
4. ജൂനിയർ സൂപ്രണ്ട്.
5. അസ്സിസ്റ്റന്റ്റ് സെക്യൂരിറ്റി ഓഫീസർ.
6. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ.
7. ജൂനിയർ അസ്സിസ്റ്റന്റ്റ്.
8. പാചകക്കാരൻ.
9. ഡ്രൈവർ.
10. സെക്യൂരിറ്റി ഗാർഡ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ ചുവടെ;
ഒഴിവുകളുടെ എണ്ണം:
ചീഫ് സെക്യൂരിറ്റി ഓഫീസർ, സ്‌പോർട്സ് ഓഫീസർ തസ്തികകളിലേക്ക് 1 വീതം ഒഴിവുകളാണുള്ളത്. അസ്സിസ്റ്റന്റ്റ് രജിസ്ട്രാർ, പാചകക്കാരൻ തസ്തികകളിൽ രണ്ട്‍ ഒഴിവുകളുമാണുള്ളത്. ഫിസിക്കൽ ട്രെയിനർ ഇൻസ്ട്രക്ടർ : 3, അസ്സിസ്റ്റന്റ്റ് സെക്യൂരിറ്റി ഓഫീസർ : 4, ജൂനിയർ സൂപ്രണ്ട് : 9, സെക്യൂരിറ്റി ഗാർഡ് : 10, ജൂനിയർ അസ്സിസ്റ്റന്റ്റ്: 10 എന്നിങ്ങനെയാണ് മറ്റു ഒഴിവുകൾ.
കേരളത്തിലെ ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ .. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ CLICK ചെയ്യൂ...
വിദ്യാഭ്യാസ യോഗ്യത:
1. ചീഫ് സെക്യൂരിറ്റി ഓഫീസർ: ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലകളിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ മാസ്റ്റർ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. അസിസ്റ്റന്റ് രജിസ്ട്രാർ: കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പോയിന്റ് സ്കെയിലിൽ തത്തുല്യ ഗ്രേഡോടെ മികച്ച അക്കാദമിക് റെക്കോർഡ്. മാനേജ്‍മെന്റ്റ് / ഫിനാൻസ് & അക്കൗണ്ട്സ് മേഖലയിൽ പ്രൊഫഷണൽ യോഗ്യത ഉണ്ടായിരിക്കണം, കൂടെ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
3. സ്പോർട്സ് ഓഫീസർ: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷൻ / സ്പോർട്സ് സയൻസിൽ ബിരുദാനന്തര ബിരുദം. 5 വർഷത്തെ പ്രവൃത്തി പരിചയവും കൂടെ ഹോക്കി, അത്ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, ബാസ്‌കറ്റ് ബോൾ, ബാഡ്‌മിന്റൺ തുടങ്ങിയവയിൽ ഏതെങ്കിലും ഇനത്തിൽ സ്പെഷലൈസേഷൻ ഉണ്ടായിരിക്കണം.
4. ജൂനിയർ സൂപ്രണ്ട്: കുറഞ്ഞത് 60 ശതമാനം മാർക്കോടെ കൊമേഴ്‌സ് ആർട്സ് / സയൻസ് അല്ലെങ്കിൽ ഹ്യൂമാനിറ്റീസ് എന്നിവയിൽ ബിരുദം, കൂടെ MS Word, MS Excel തുടങ്ങിയ കംപ്യൂട്ടർ ആപ്‌ളിക്കേഷൻ ഉപയോഗത്തിലുള്ള പ്രാവീണ്യം.
5. അസ്സിസ്റ്റന്റ്റ് സെക്യൂരിറ്റി ഓഫീസർ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കിൽ CGPA അംഗീകൃതത്തിൽ നിന്ന് തത്തുല്യമായി മിലിട്ടറി / പോലീസ് / എൻസിസി / അഗ്നിശമന പരിശീലനമുള്ള യൂണിവേഴ്സിറ്റി / ഇൻസ്റ്റിട്യൂട്ട്, കൂടെ 6 വർഷത്തെ പ്രവൃത്തി പരിചയം.
6. ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ: ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. 3 വർഷത്തെ പ്രവൃത്തി പരിചയവും ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, ഹോക്കി, അത്ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ തുടങ്ങിയ ഏതെങ്കിലും ഒരു ഇനത്തിൽ സ്പെഷലൈസേഷൻ ഉണ്ടായിരിക്കണം.
7. പാചകക്കാരൻ: Bsc ഹോട്ടൽ മാനേജ്‍മെന്റ്റ് & കാറ്ററിംഗ് ടെക്‌നോളജിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹോട്ടൽ മാനേജ്‌മെറ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമയുണ്ടായിരിക്കണം. 3 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
9. ഡ്രൈവർ: 10+2 യോഗ്യത. കൂടെ ലൈറ്റ് വെഹിക്കിൾ & ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ബാഡ്‌ജും ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.
10. സെക്യൂരിറ്റി ഗാർഡ്: എസ്.എസ്.എൽ.സി, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. NCC സർട്ടിഫിക്കറ്റ് അഭികാമ്യമാണ്.
ശമ്പളം:
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25000 രൂപ മുതൽ 60000 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്:
എസ്.സി, എസ്.ടി, പിഡബ്ള്യുബിഡി, വനിതകൾ തുടങ്ങിയവർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ള ഉദ്യോഗാർത്ഥികൾ 500 രൂപ അപേക്ഷ ഫീസ് നൽകണം.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു വിശദവിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.