കേരള സർക്കാരിനു കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സാങ്കേതിക ഉപദേഷ്ടാവ് (3 ഒഴിവുകൾ) , അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (10 ഒഴിവുകൾ), അക്കൗണ്ട്സ് ഓഫീസർ (1ഒഴിവ്), ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസർ (7ഒഴിവുകൾ), നിയമ ഉപദേശകൻ (5 ഒഴിവുകൾ) തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരമുള്ളത്.
യോഗ്യത
1) സാങ്കേതിക ഉപദേഷ്ടാവ്
ബി.ഇ/ബി.ടെക്ക് കഴിഞ്ഞവർ ആയിരിക്കണം. കൂടാതെ ടെക്നിക്കൽ ഫീൽഡിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
2) അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
സി.എ, സി.എം.എ കഴിഞ്ഞവർ ആയിരിക്കണം കൂടാതെ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
3) അക്കൗണ്ട്സ് ഓഫീസർ
സി.എ കഴിഞ്ഞവർ ആയിരിക്കണം കൂടാതെ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
4) ബിസിനസ്സ് ഡെവലപ്മെന്റ് ഓഫീസർ
ബിരുദം ഉള്ളവർ ആയിരിക്കണം കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. എം.ബി.എ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
5) നിയമ ഉപദേശകൻ
നിയമത്തിൽ ബിരുദം അല്ലെങ്കിൽ പി.ജി ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി
35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
30,000 രൂപ മുതൽ 50,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വെബ്സൈറ്റ് വഴി 2025 ഫെബ്രുവരി 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.