ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഇന്ത്യൻ ആർമിയിൽ ഒഴിവുകൾ; താത്പര്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം, ഏപ്രിൽ 10 വരെ അപേക്ഷിക്കാം

 

ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണാവസരം. ഇന്ത്യൻ ആർമിയിൽ സോൾജിയർ ടെക്നിക്കൽ നഴ്‌സിംഗ് അസിസ്റ്റൻറ്, സിപായ് ഫാർമ ഒഴിവുകളിലേക്കായാണ് നിയമനം. ലക്‌നൗ, ജലന്ധർ, രാജസ്ഥാൻ, ഷില്ലോങ്, കൊൽക്കത്ത, മധ്യപ്രദേശ്,ഛത്തിസ്‌ഗണ്ഡ്, ഡൽഹി, ബാംഗ്ലൂർ, പുണെ, ജാർഖണ്ഡ്, ചെന്നൈ,അംബാല, യൂണിറ്റുകളിലായാണ് നിയമനം നടക്കുക. പുരുഷന്മാർക്ക് മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്മെന്റ് വിജ്ഞാപനമാണ് വന്നിട്ടുള്ളത്. 

യോഗ്യത 

സോൾജിയർ ടെക്നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് 

പത്താം ക്ലാസ്സ് പാസായവർ ആയിരിക്കണം/ പ്ലസ്‌ടു വിജയം കൈവരിച്ചവർ/ ഇന്റർമീഡിയറ്റ് വിജയം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്.

സിപായി ഫാർമ 

ഡി .ഫാം കഴിഞ്ഞ ഉദ്യോഗാർത്ഥികൾ ആയിരിക്കണം. 

പ്രായപരിധി 

സോൾജിയർ ടെക്നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് : 17.5 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 
സിപായി ഫാർമ : 19 വയസ്സ് മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട  ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യൻ ആർമിയുടെ  വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഓൺലൈൻ ആയി അപേക്ഷ ഫീസായി 250 രൂപ അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതിയായ ഏപ്രിൽ 10 നു മുമ്പായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കാം.
അപേക്ഷ  

Post a Comment