കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കേരള സർക്കാരിന് കീഴിൽ സ്പേസ് പാർക്കിൽ ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചു അപേക്ഷിക്കാവുന്നതാണ്. കരാർ അടിസ്ഥാത്തിൽ താത്കാലിക നിയമനം ആയിരിക്കും ഉണ്ടാവുക.
വെബ്സൈറ്റ്
യോഗ്യത
ഇലക്ട്രിക്കൽ സ്ട്രീമിൽ ബിടെക് (ഒന്നാം ക്ലാസ്സ് ബിരുദം) നേടിയവർ ആയിരിക്കണം. കൂടാതെ ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ ഇലെക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്.പ്രായപരിധി
40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായി വയസ്സിളവുകൾ ലഭിക്കുന്നതാണ്.ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 42,500 രൂപ മുതൽ 87,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 21 വരെ (വൈകുന്നേരം 5 മണി വരെ) അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഴുത്തു പരീക്ഷയോ ഇന്റർവ്യൂയോ നടത്തിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ആളുകളുടെ എണ്ണത്തിനു അനുസരിച്ചായിരിക്കും ഇതിൽ ഏത് രീതി വേണം എന്ന് കെ-സ്പേസ് തീരുമാനിക്കുക. കേരള സർക്കാർ സെന്റർ ഫോർ മാനേജ്‌മന്റ് വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈൻ ആയി അപേക്ഷ നൽകാവുന്നതാണ്. സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ നിന്നും റിക്രൂട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം രെജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാം.വെബ്സൈറ്റ്