കേരള സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കെ.എസ്.ഇ.ആർ.സി ഇപ്പോൾ ബിരുദധാരികൾക്കായി ഇന്റേൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ബി.ടെക്, എം.ടെക് സ്ട്രീമുകളിലായാണ് ഒഴിവാക്കുൾ ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ) ബിരുദധാരികൾ ആയിരിക്കണം. കൂടാതെ 23 വയസ്സ് വരെ പ്രായമുള്ളവർ ആയിരിക്കണം.
എം.ടെക്: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഡിഗ്രി കഴിഞ്ഞ എം.ടെക് യോഗ്യത ഉള്ളവർ ആയിരിക്കണം. കൂടാതെ 25 വയസ്സിൽ കൂടാൻ പാടുള്ളതല്ല. അവസാന വർഷ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. മലയാളം, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഉള്ളവർ ആയിരിക്കണം. പത്താം ക്ലാസ്, പ്ലസ്‌ടു പരീക്ഷകളിൽ കുറഞ്ഞത് 80 ശതമാനം മാർക്കെങ്കിലും നേടിയവർ ആയിരിക്കണം. ഇതിനു പുറമെ ഡിഗ്രിയിൽ 6.5 ഡി.ജി.പി.എ നേടിയിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെൻഡ് ആയി ലഭിക്കുന്നതാണ്.
ഉയർന്ന ശമ്പളത്തോടെ ജോലി നോക്കുന്നവർക്ക് ഉടൻ അപേക്ഷിക്കാം
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 100 മാർക്കിന്റെ ഓൺലൈൻ മൾട്ടിപ്‌ൾ ചോയ്സ് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. 90 മിനുട്ട് ദ്യർഘ്യം വരുന്ന പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തെറ്റായ ഉത്തരത്തിനു നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം വ്യക്തിഗത ഇന്റർവ്യൂ നടക്കുന്നതാണ്. തുടർന്ന് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം നിയമനം നടക്കുന്നതായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സംസ്ഥാന വൈധ്യുതി കമ്മീഷന്റെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം അപേക്ഷകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.