ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

പത്താം ക്ലാസ് ജയിച്ചവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ്; 500 ഒഴിവുകൾ

 

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികയിൽ നിയമനം നടത്തുന്നു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഒഴിവുകളാണുള്ളത്. ഇതിൽ 19 ഒഴിവുകൾ കേരളത്തിലാണ് (ജനറൽ - 12, ഇ.ഡബ്ള്യു.എസ് - 1, ഒബിസി - 5, എസ്.സി - 1). അപേക്ഷിക്കുന്ന സംസ്ഥാനത്തായിരിക്കും നിയമനം ലഭിക്കുക. സ്ഥിര നിയമനമാണ് നടക്കുന്നത്. മെയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത 

പത്താം ക്ലാസ് വിജയം, അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. 

പ്രായം 

18 - 26 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവുകൾ ലഭിക്കും.വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും. 2025 മെയ് 1 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19500 - 37815/- രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ ഫീസ് 

വനിതകൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് 100 രൂപയും മറ്റുള്ളവർക്ക് 600/- രൂപയുമാണ് അപേക്ഷ ഫീസ്.

തിരഞ്ഞെടുപ്പ് 

ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് തുടങ്ങിയവ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ.

അപേക്ഷ 

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ജനം തിയതി, വിദ്യഭ്യാസ യോഗ്യത, സംവരണം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോ, ഒപ്പ് എന്നിവയും നിർദിഷ്ട മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment