ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ തൊഴിലവസരം; അപേക്ഷ മാർച്ച് 28 വരെ അപേക്ഷിക്കാം

 

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ജോലി നേടാൻ ഈ അവസരം ഉപയോഗപ്പെടുത്താം. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ടുള്ള അപേക്ഷ മാർച്ച് 28 നു മുമ്പായി സമർപ്പിക്കേണ്ടതാണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. 

യോഗ്യത 

അംഗീകൃത സർവകലാശായിൽ നിന്നും സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം (ബി.ടെക്/ ബി.ഇ) നേടിയവർ  ആയിരിക്കണം. കൂടാതെ കേരള സർക്കാർ വകുപ്പുകൾ / കെ.പി.ഡബ്ള്യു.ഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തി പരിചയവും എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഇതിനുപുറമെ കെട്ടിട നിർമ്മാണ മേഖലയിൽ മുൻകാല പ്രവൃത്തി പരിചയം, കോൺട്രാക്ട്, അഡ്മിനിസ്ട്രേഷൻ, പ്രൊജക്റ്റ് മാനേജ്‌മന്റ്, എഞ്ചിനീയറിംഗ് സോഫ്ട്‍വെയറുകൾ, കൺസ്ട്രക്ഷൻ മെത്തഡോളജിസ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് തുടങ്ങിയ മേഖലകളിലും പ്രാവീണ്യം അഭികാമ്യം. 

പ്രായപരിധി 

58 വയസ്സ് കവിയാൻ പാടുള്ളതല്ല. സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 മാർച്ച് 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി താഴെ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ വിശദമായ ബയോഡാറ്റ സമർപ്പിക്കാവുന്നതാണ്. ഇ.മെയിൽ   (secretarykshb@gmail.com) വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഹെഡ് ഓഫീസ് ,ശാന്തി നഗർ, തിരുവനന്തപുരം , 695001. 

Post a Comment