ലുലു ഗ്രൂപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ഗുജറാത്തിൽ പ്രവർത്തനം ആരംഭിക്കാൻ പോകുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാൾ ഉയരുന്നത്. പുതുതായി വരുന്ന മാളിലേക്ക് ഏറ്റവും പുതിയ റിക്രൂട്ടിട്മെന്റിന് ലുലു മാൾ തുടക്കം കുറിച്ചിരിക്കുന്നു. പ്രൊജക്റ്റ് മാനേജർ (സിവിൽ എഞ്ചിനീയറിംഗ്), സീനിയർ മാനേജർ ലീസിങ്, അസിസ്റ്റന്റ് മാനേജർ ലീസിങ്, എക്സിക്യൂട്ടീവ് ലീസിങ് എന്നിങ്ങനെ 5 ഒഴിവുകളിലേക്കായാണ് നിയമനം നടക്കുന്നത്.
യോഗ്യത
പ്രൊജക്റ്റ് മാനേജർ (സിവിൽ എഞ്ചിനീയറിംഗ്)
സിവിൽ എഞ്ചിനീറിങ്ങിൽ ബി.ടെക് കഴിഞ്ഞവർ ആയിരിക്കണം. കൂടാതെ ഈ മേഖലയിൽ 20 വർഷത്തിന് മുകളിൽ ജോലി പരിചയം ഉള്ളവർ ആയിരിക്കണം. ബഹുനില കെട്ടിടങ്ങളിൽ ജോലി ചെയ്തുള്ള പരിചയവും അനിവാര്യമാണ്.
സീനിയർ മാനേജർ ലീസിങ് ( 02 )
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ ആയിരിക്കണം. കൂടാതെ മാൾ ലീസിങ്/ റീട്ടെയിൽ മേഖലയിൽ 8 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.
അസിസ്റ്റന്റ് മാനേജർ ലീസിങ് (03)
ബിരുദം അല്ലെങ്കിൽ എം.ബി.എ യോഗ്യത ഉള്ളവർ ആയിരിക്കണം. കൂടാതെ മാൾ ലീസിങ്/ റീട്ടെയിൽ മേഖലയിൽ 4 മുതൽ 7 വർഷം വരെ ഉള്ള പ്രവർത്തി പരിചയം നിർബന്ധമാണ്.
എക്സിക്യൂട്ടീവ് ലീസിങ് (04)
ബിരുദം അല്ലെങ്കിൽ എം.ബി.എ കഴിഞ്ഞവർ ആയിരിക്കണം. കൂടാതെ മാൾ ലീസിങ് / റീടെയ്ൽ മേഖലയിൽ 1 മുതൽ 3 വർഷം വരെ ഉള്ള പ്രവൃത്തി പരിചയം ആവശ്യമാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ലുലുവിന്റെ ഔദ്യോഗിക പോർട്ടൽ മുഖേനയാണ് റിക്രൂട്മെന്റുകൾ നടക്കുന്നത്. careers@luluindia.com എന്ന മെയിൽ ഐഡിയിലേക്ക് വിശദമായ സിവി അയച്ചുകൊണ്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ സബ്ജെക്ട് ലൈനിൽ ഏത് ജോലിക്കാണോ അപേക്ഷിക്കുന്നത് അതിന്റെ സബ്ജക്ട് കോഡ് രേഖപ്പെടുത്തേണ്ടതാണ്. അവസാന തിയ്യതിയായ മാർച്ച് 25 നു മുമ്പായി അപേക്ഷിക്കാം.