കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ പുതിയതായി വന്ന ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂനിയർ ഓപ്പറേറ്റർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 18 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 10 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.
യോഗ്യത
- മിനിമം 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
- എയർപോർട്ട് ഫൈറ്റിംങ്ങിൽ ബേസിക് ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭികാമ്യം.
- അംഗീകൃത ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
- നിയമനം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് HMV ലൈസൻസ് നേടാൻ കഴിയണം.
- നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം (വിശദവിവരങ്ങൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ)
പ്രായപരിധി
ഉദ്യോഗാർഥികളുടെ പ്രായം 2025 ഏപ്രിൽ 30 ന് 24 വയസ്സ് കവിയരുത്. ബി.ടി.സി/ തത്തുല്യമായ ഐ.സി.എ.ഒ. കോഴ്‌സ് യോഗ്യതയുള്ളവർക്ക് 03 വർഷത്തെ ഇളവ് നൽകും. എക്‌സ്-സർവീസ് മാൻ, എക്‌സ്-സർവീസ് മാൻ വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തെയും ഇളവ് നൽകും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി പ്രതിമാസം 25000/- രൂപ ലഭിക്കും.
തിരഞ്ഞെടുപ്പ്
എഴുത്തു പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, അഭിമുഖം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ അറിയാൻ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.