കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ഒഴിവിലേക്കാണ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത്.Job details
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ പുതുതായി ഒഴിവു വന്ന ഡ്രൈവർ കം തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെയായിരിക്കും ഈ ജോലിക്ക് തിരഞ്ഞെടുക്കുന്നത്. കരാറിനൊപ്പം 30000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഉദ്യോഗാർത്ഥികൾ നൽകണം. ഈ തുക ഉദ്യോഗാര്ഥി താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം കാലം സെക്യൂരിറ്റി ഡെപ്പോസിറ്റായി നില നിർത്തുന്നതാണ്.
ഉദ്യോഗാർത്ഥി സ്വയം പിരിഞ്ഞു പോവുകയോ അല്ലെങ്കിൽ 56 വയസ്സ് പൂർത്തിയാക്കി താൽക്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന സമയത്തു സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകും. ഏതെങ്കിലും വിധത്തിൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്തായിരിക്കും തിരിച്ചു നൽകുക. കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല.
Job qualification & experiance
1. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള ഹെവി ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.
2. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പത്താം ക്ലാസ് പാസ്സായിരിക്കൽ നിർബന്ധമാണ്.
3. മുപ്പതിൽ കൂടുത സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തിൽ കൂടുതൽ ഡ്രൈവിങ്ങിൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
4. ഉദ്യോഗാര്ഥിക്ക് വാഹനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള അറിവും വാഹനങ്ങളിലെ ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യവും ഉണ്ടായിരിക്കണം.
Other instructions
1. സർവീസുകളിൽ M.V.Act അനുശാസിക്കുന്ന വ്യവസ്ഥകൾക്കനുസരിച്ചു പത്തു മണിക്കൂർ വരെ ജോലി ചെയ്യുന്നതിനാവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.
2. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫികറ്റുകൾ ഹാജരാക്കണം.
3. കണ്ടക്ടർക്കാവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറക്കാനും ഗുണിക്കാനും ഹരിക്കുവാനുമുള്ള അറിവുണ്ടായിരിക്കണം.
4. ഉദ്യോഗാർത്ഥികൾക്ക് മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.
5. തിര ഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം താമസ സ്ഥലത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ക്ലിയറൻസ് സെർട്ടിഫിക്കറ്റ് (PCC) ഉണ്ടായിരിക്കണം.
Selection process
ഉദ്യോഗാർഥികളുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കിയ ശേഷം അതിൽ ഉൾപെട്ടവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ്.
1. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലെക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.
2. ഇന്റർവ്യൂ.
മേൽ പ്രക്രിയകളിൽ വിജയികളാകുന്ന ഉദ്യാഗാര്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്റ്റിൽ നിന്നും റാങ്ക് അടിസ്ഥാനത്തിൽ ഒഴിവ് വരുന്ന മുറക്ക് താത്കാലിക നിയമനം നടത്തുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷ കാലത്തേക്ക് മാത്രമാകും നിലവിലുണ്ടാകുക.
കെ.എസ്.ആർ.ടിസിയിൽ നിന്നുള്ള ജീവനക്കാർ വർക്കിങ് അറേഞ്ച്മെന്റ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ സേവനം അനുഷ്‌ടിക്കേണ്ടതും അതിനായി കെ.എസ.ആർ.ടി.സി സ്വിഫ്റ്റുമായി പ്രത്യേക കരാറിൽ ഏർപെടെണ്ടതുമാണ്. ഇങ്ങനെ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് അർഹമായ ഇൻസെന്റീവുകൾ,അലവന്സുകൾ,ബാറ്റ എന്നിവ മാത്രം സ്വിഫ്റ്റിൽ നിന്നും ലഭ്യമാകുന്നതും,അർഹമായ ശമ്പളം ലഭ്യമാക്കുന്നതുമാണ്. കാലാകാലങ്ങളിൽ മാനേജ്‌മെന്റ്റ് പൊതു താല്പര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്താവുന്നതുമായ ഇത് സംബന്ധിച്ചുള്ള കരാർ വ്യവസ്ഥകൾ അനുബന്ധമായി ഉള്ളടക്കം ചെയ്തിരിക്കുന്നു.
കെ.എസ്.ആർ.ടിസിയിൽ അല്ലെങ്കിൽ അഞ്ചു വർഷമോ അതിലധികമോ ജോലി ചെയ്തു പരിചയമുള്ള ജീവനക്കാർക്ക് മുന്ഗണനക്ക് അർഹത ഉണ്ടായിരിക്കും.
അനുബന്ധത്തിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ദിവസ വേതനത്തിന് ജോലി നിർവഹിക്കുവാൻ സന്നദ്ധരായ യോഗ്യത ഉള്ളവരും നിലവിൽ കെ.എസ്.ആർ.ടിസിയിൽ സേവനമനുഷ്ഠിക്കുന്നതുമായ ജീവനക്കാരിൽ കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് നിശ്ചയിക്കുന്ന സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കുകയും സേവനം അനുഷ്ഠിക്കാൻ സന്നദ്ധരായവരും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത,ഏക്സ്‌പീരിയൻസ്,വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സെര്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തി 17/06/2023 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി https://kcmd.in/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Salary details
8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. അധികമായി വരുന്ന മണിക്കൂറിനു 130 രൂപ അലവൻസായി നൽകുന്നതായിരിക്കും.
Age limit
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്ന അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ പ്രായമുണ്ടാകണം