ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം



രാജ്യത്തെ വിവിധ എയർപോർട്ടുകളിലേക്കായി എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്‌സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 309 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 

യോഗ്യത

മൂന്ന് വർഷത്തെ ഫുൾ ടൈം ബാച്ചിലേഴ്‌സ് ഡിഗ്രി (B.Sc)ഫിസിക്സും മാത്തമാറ്റിക്സും സഹിതം അല്ലെങ്കിൽ ഏതെങ്കിലു വിഷയത്തിൽ ഫുൾ ടൈം എഞ്ചിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിൽ ഫിസിക്സും മാത്തമാറ്റിക്സും ഉണ്ടായിരിക്കണം) ഉണ്ടായിരിക്കണം.

പ്രായപരിധി 

ഉദ്യോഗാർത്ഥികൾക്ക് 27 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല. പ്രായം 2025 മെയ് 24 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.

ശമ്പളം 

ഈ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 24 വരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദര്ശിക്കുക.

Post a Comment