കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL)ൽ പുതിയതായി ഒഴിവു വന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
Job details:-
ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ (FRO) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. കരാർ നിയമനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 12 ഒഴിവുകളാണുള്ളത്. ജൂൺ 7 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
Job qualification:-
1. ഉദ്യോഗാർത്ഥികൾ +2 പാസായിരിക്കണം.
2. ICAO അംഗീകരിച്ച പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം, അല്ലെങ്കിൽ ഇന്ത്യൻ ഹോസ്പിറ്റലുകളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ പരിശീലനം ലഭിച്ച BLS AND CPR സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
Experience:-
3 വര്ഷം വരെ മുൻപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.
Age limit:-
പരമാവധി 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
Salary details:-
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25000 രൂപയാണ് ശമ്പളമായി ലഭിക്കുക.
Important instructions:-
1. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ www.kannurairport.aero/careers എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
2. ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്ബ് ഉദ്യോഗാർഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന യോഗ്യതയും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കണ്ടെത്തുകയോ തെറ്റായ വിവരങ്ങൾ നൽകുന്നത് കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കുന്നതാണ്.
3. ഉദ്യോഗാർത്ഥികൾ ഓൺലൈനായി നൽകിയ അപേക്ഷകളിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിശോധിക്കും.
4. ഉദ്യോഗാർത്ഥികൾ അവരുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്തു jpg ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.
5. ഉദ്യോഗാർത്ഥികൾ ജൂൺ 7 നു വൈകുന്നേരം 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വൈകി വരുന്ന അപേക്ഷകൾ നിരസിക്കപ്പെടും.
6. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കും. ഇന്റർവ്യൂവിനു യോഗ്യരായ ഉദ്യോഗാർഥികളുടെ എണ്ണം 100 ൽ കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷ വഴി ചുരുക്കപട്ടിക തയ്യാറാക്കി ഇന്റർവ്യൂവിനു തിരഞ്ഞെടുക്കും.
8. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 3 തുടക്കത്തിൽ വര്ഷത്തേക്കാകും നിയമനം.
website: www.kannurairport.aero/careers
Last date for online application : 07-06-2023