ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

റയിൽവേയിൽ വീണ്ടും ജോലി ഒഴിവുകൾ , Railway Job 2023

Indian railway recruitment job


 Rail India Technical and Economic Service Limited (RITES)  പുതിയതായി ഒഴിവു വന്ന Junior Assistant (HR)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മികച്ച ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ഒഴിവിലേക്ക് ഓണ്‍ലൈന്‍ ആയി 2023 ആഗസ്റ്റ്‌ 12  മുതല്‍ 2023 സെപ്റ്റംബര്‍ 4  വരെ അപേക്ഷിക്കാം.



പ്രായ പരിധി 

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായപരിധി മുപ്പത് വയസ്സ് ആണ്. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷം ഇളവുണ്ട്;  ഒബിസി വിഭാഗക്കാർക് 3 വർഷം, വികലാംഗർക്ക് 10 വർഷം എന്നിങ്ങനെ ഇളവുകൾ ലഭിക്കും.


വിദ്യാഭ്യാസ യോഗ്യത 

ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം – യുആർ/ഇഡബ്ല്യുഎസ് വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് (അൺ റിസർവ്ഡ് പോസ്റ്റുകൾക്കെതിരെ അപേക്ഷിക്കുന്ന എസ്‌സി/എസ്ടി/ഒബിസി(എൻസിഎൽ)/പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്, അൺ റിസർവ്ഡ് തസ്തികകളിലേക്കുള്ള പരിഗണനയ്ക്ക് മിനിമം യോഗ്യതയിൽ കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കൽ നിർബന്ധമാണ്. ഇളവുകളും സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് (എസ്‌സി/എസ്‌ടി/ഒബിസി(എൻസിഎൽ)/പിഡബ്ല്യുഡി ബാധകമായത്) സംവരണ തസ്തികകളുമായുള്ള പരിഗണനയ്ക്ക് കുറഞ്ഞ യോഗ്യതയിൽ കുറഞ്ഞത് 45% മാർക്ക് ഉണ്ടായിരിക്കും.


അപേക്ഷ ഫീ 

ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. General/OBC വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 600 + Tax, EWS/ SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗത്തിൽ 300+ Tax അപേക്ഷ ഫീയായി അടയ്ക്കണം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ഫീസ് ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.



അപേക്ഷിക്കേണ്ട രീതി 

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുക. 2023 സെപ്റ്റംബര്‍ 4വരെ അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട രീതി, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

Post a Comment