പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെൻട്രൽ റയിൽവേയിൽ പുതിയതായി അപ്രന്റീസ്ഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1832 ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്. ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കാണ് അപേക്ഷിക്കാൻ അവസരം. വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമായുള്ള ഒഴിവുകളുടെ വിശദവിവരങ്ങൾ ചുവടെ.
ഒഴിവുള്ള വിഭാഗങ്ങൾ:
Fitter, Welder, Mechanic (Diesel), Refrigeration and AC Mechanic, Forger and Heat Treater, Carpenter, Electronic Mechanic, Painter (General), Electrician, Wireman, Turner, Machinist, Welder (G&E), Mechanic Diesel (Fitter ), MMTM, Blacksmith, Laboratory Assistant, Machinist / Grinder, Mechanic MV.
പ്രായ പരിധി:
ഉദ്യോഗാർത്ഥികൾക്ക് 15 - 24 (01.01.2023 ന്) വയസ്സ് വരെ പ്രായമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെയും ഇളവുകൾ ലഭിക്കുന്നതായിരിക്കും. ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ജനറൽ- 10 വർഷം, ഒ.ബി.സി- 13 വർഷം, എസ്.സി, എസ്.ടി- 15 വർഷം എന്നിങ്ങനെയും ഇളവുകൾ ലഭിക്കുന്നതായിരിക്കും. വിമുക്ത ഭടന്മാർക്ക് നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.
അപേക്ഷ ഫീസ്:
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ 100 രൂപ അപേക്ഷാ ഫീ അടക്കണം. വനിതകൾക്കും എസ്.സി, എസ്.ടി ഭിന്നശേഷി വിഭാഗക്കാർക്കും ഫീ ബാധകമല്ല. അപേക്ഷ ഫീ ഓൺലൈനായാണ് അടക്കേണ്ടത്.
തിരഞ്ഞെടുപ്പ് രീതി:
ഡിവിഷൻ / യൂണിറ്റ് തരത്തിലായിരിക്കും ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ ഡിസംബർ 9 വൈകീട്ട് 5 മണി വരെ ലഭിക്കും.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.