എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ.എ.ഐ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസസിനു കീഴിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. 906 ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. കോഴിക്കോട്, ചെന്നൈ, കൊൽക്കത്ത, വാരാണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്പ്പൂർ, വിസാഗ്, ഇൻഡോർ, അമൃതസർ, ഭുവനേശ്വർ, അഗർത്തല, പോർട്ട് ബ്ലെയർ, ട്രിച്ചി, ദെഹ്റാഡൂൺ, പുണെ, സൂറത്ത്, ലെ, പട്ന തുടങ്ങിയ വിമാനത്താവളങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകും.
യോഗ്യത:
ഉദ്യോഗാർത്ഥികൾക്ക് 60 ശതമാനം മാർക്കോടെയുള്ള ബിരുദം ഉണ്ടായിരിക്കണം. എസ്.സി / എസ്.ടി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനം മാർക്ക് മതി. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ്, ഹിന്ദി / പ്രാദേശിക ഭാഷ തുടങ്ങിയവ വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
പ്രായ പരിധി :
അപേക്ഷിക്കുന്നവർക്ക് 01.01.2023 ന് 27 വയസ്സ് കവിയരുത്. എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെയും ഇളവുകൾ ലഭിക്കും. ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതായിരിക്കും.
ശമ്പളം:
നിശ്ചിത കാലത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുക. പരശീലന സമയത്തു 15000 രൂപയാണ് സ്റ്റെപ്പൻഡ് ആയി ലഭിക്കുക. തുടർന്ന് ഒന്നാം വർഷം 32000 രൂപ, രണ്ടാം വർഷം 32000 രൂപ, മൂന്നാം വർഷം 34000 രൂപ എന്നിങ്ങനെയായി ലഭിക്കും.
അപേക്ഷ ഫീസ്:
വനിതകളായ ഉദ്യോഗാർത്ഥികൾക്കും, എസ്.സി / എസ്.ടി, ഇ.ഡബ്ള്യു.എസ് വിഭഗക്കാരായ ഉദ്യോഗാർത്ഥികൾക്കും 100 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് അപേക്ഷ ഫീസ്.
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദ വിവരങ്ങൾ അറിയാനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. ശേഷം https://www.aaiclas.aero/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.