ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് 2023 ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇതിനുള്ള അപേക്ഷ നടപടികൾ ഡിസംബർ 18 ന് ആരംഭിക്കും. അവസാന തിയതിയായ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. പുതിയതായി ഒഴിവ് വന്ന 910 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഔദ്യോഗിക വെബ്സൈറ്റായ https://www.joinindiannavy.gov.in/ സന്ദർശിച്ചു ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ
1. ചാർജ് മാൻ (Ammunition Workshop) - 22
2. ചാർജ് മാൻ (Factory) - 20
3. സീനിയർ ഡ്രാഫ്റ്റ്സ്മാൻ (Electrical) - 142
4. സീനിയർ ഡ്രാഫ്റ്റ്സ്മാൻ (Construction) - 29
5. സീനിയർ ഡ്രാഫ്റ്റ്സ്മാൻ (Cartographic) - 11
6. സീനിയർ ഡ്രാഫ്റ്റ്സ്മാൻ (Armament) - 50
7. ട്രേഡ്സ്മാൻ മേറ്റ് - 610
പ്രായ പരിധി:
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ചാർജ് മാൻ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 25 വയസ്സും സീനിയർ ഡ്രാഫ്റ്സ്മാൻ തസ്തികകൾക്ക് 27 വയസ്സുമാണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത:
ട്രേഡ്സ്മാൻ തസ്തികകളിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസും ഐ.ടി.ഐയും ഉണ്ടായിരിക്കണം. ചാർജ് മാൻ തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അതത് വിഷയങ്ങളിൽ ബി.എസ്.സി അല്ലെങ്കിൽ ഡിപ്ലോമ ബിരുദവും സീനിയർ ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അതാത് വിഷയങ്ങളിൽ ഐ.ടി.ഐ / ഡിപ്ലോമ ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പരിചയം അഭികാമ്യമാണ്.
ശമ്പളം:
ചാർജ് മാൻ, സീനിയർ ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35400 രൂപ മുതൽ 112400 രൂപ വരെ ശമ്പളം ലഭിക്കും,കൂടാതെ ട്രേഡ്സ്മാൻ തസ്തികകളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപ മുതൽ 56900 രൂപ വരെ ശമ്പളം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.