AI Airport Service Limited (AIASL) കേരളത്തിലെ കൊച്ചി, കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഈ എയർപോർട്ടുകളിൽ പുതിയതായി ഒഴിവ് വന്ന Customer Service Executive / Jr. Customer Service Executive തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു, ബിരുദം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ 128 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ ഡിസംബർ 22 വരെ എറണാകുളം അങ്കമാലി വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ ചുവടെ.
ഒഴിവുകളുടെ എണ്ണം:
1. കൊച്ചി - 47 ഒഴിവുകൾ.
2. കോഴിക്കോട് - 31 ഒഴിവുകൾ.
3. കണ്ണൂർ - 50 ഒഴിവുകൾ.
1. Customer Service Executive
യോഗ്യത:
Customer Service Executive തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം.
മുൻഗണന:
എയർലൈൻ / ജിഎച്ച്എ / കാർഗോ / എയർലൈൻ ടിക്കറ്റിംഗ് അനുഭവം അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA / IATA-FIATA / IATA-DGR / IATA കാർഗോ പോലുള്ള സർട്ടിഫൈഡ് കോഴ്സ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
ഉദ്യോർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം കൂടെ എഴുതുന്നതിലും സംസാരിക്കുന്നതിലും ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനമുണ്ടായിരിക്കണം.
പ്രായ പരിധി :
Customer Service Executive തസ്തികയിലേക്ക് 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെയും എസ്.സി/എസ്.ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെയും ഇളവുകൾ ലഭിക്കും).
ശമ്പളം:
Customer Service Executive തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23640/- രൂപ ശമ്പളമായി ലഭിക്കും.
2. Jr. Customer Service Executive
യോഗ്യത:
Jr. Customer Service Executive അപേക്ഷിക്കുന്നവർക്ക് അംഗീകൃത ബോർഡുകളിൽനിന്നുള്ള പ്ലസ് ടു ഉണ്ടായിരിക്കണം.
മുൻഗണന:
എയർലൈൻ / ജിഎച്ച്എ / കാർഗോ / എയർലൈൻ ടിക്കറ്റിംഗ് അനുഭവം അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA / IATA-FIATA / IATA-DGR / IATA കാർഗോ പോലുള്ള സർട്ടിഫൈഡ് കോഴ്സ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
പ്രായ പരിധി :
Jr. Customer Service Executive തസ്തികയിലേക്ക് 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെയും എസ്.സി/എസ്.ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെയും ഇളവുകൾ ലഭിക്കും).
ശമ്പളം:
Jr Customer Service Executive തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20130/- രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്:
മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 500 രൂപ അപേക്ഷ ഫീ അടക്കണം. SC / ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വിമുക്ത ഭടന്മാർ തുടങ്ങിയവർക്ക് അപേക്ഷ ഫീ ആവശ്യമില്ല.
ഇന്റർവ്യൂ തിയതി:
1. കൊച്ചി : ഡിസംബർ 18
2. കോഴിക്കോട് : ഡിസംബർ 20
3. കണ്ണൂർ : ഡിസംബർ 22
Interview Adress:
Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam - 683572, Kerala.
ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം 20 മുതൽ 22 വരെ അങ്കമാലിയിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.