കേരള മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ ഇതാ സുവർണ്ണാവസരം. കോഴിക്കോട് ജില്ലയിൽ നടപ്പാക്കി വരുന്ന രണ്ട് മൊബൈൽ വെറ്റിനറി യൂണിറ്റുകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലാണ് നിയമനം. പാരവെറ്റ്, ഡ്രൈവർ കം അറ്റൻഡ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ജോലിക്ക് താല്പര്യമുള്ളവർ വാക് ഇൻ ഇന്റർവ്യൂ പങ്കെടുക്കണം.
പാരവെറ്റ് ജോലിക്ക് ഡിസംബർ ഞ്ചിന് രാവിലെ 10.30 നും ഡ്രൈവർ കം അറ്റൻഡ് ജോലിക്ക് ഡിസംബർ അഞ്ചിന് 11.30നുമാണ് ഇന്റർവ്യൂ നടത്തുന്നത്. ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിനു ഹാജരാകണം.
മറ്റ് ഒഴിവുകൾ
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ഹോസ്റ്റൽ വാർഡൻ ഒഴിവുകൾ
പട്ടിക വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ബോയ്‌സ്) 2023 - 24 അധ്യയന വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ (ഹോസ്റ്റൽ വാർഡൻ) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഡിഗ്രി , ബി.എഡ്
പ്രായ പരിധി: 22 - 41 വയസ്സ്
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സഹിതം ഡിസംബർ ആറിന് രാവിലെ പതിനൊന്ന് മണിക്ക് കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ ഹാജരാകണം.
ഫോൺ : 0460-2996794, 9446284860