ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് എങ്ങനെ അധിക വരുമാനം നേടാം (Work From Home) എന്ന് തിരയുന്നവരാണ് നമ്മളിൽ പലരും. സ്ഥിര ജോലിയുള്ള പലരും തങ്ങളുടെ അധിക സാമ്പത്തിക ചെലവുകൾക്ക് വേണ്ടി പണം കണ്ടെത്തതാനായി പാർട്ട് ടൈമായും, വീട്ടമ്മമാർ, പല കാരണങ്ങൾ കൊണ്ടും പുറത്തു ജോലിക്ക് പോകാൻ സാധിക്കാത്തവർ, വിദ്യാർഥികൾ തുടങ്ങിയവർ സ്വന്തം ചെലവുകൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ പണം കണ്ടെത്താനും വേണ്ടിയാണ് വീട്ടിലിരുന്ന് ചെയ്യുന്ന ജോലികൾ (Work From Home) തിരയുന്നത്.
ആധുനിക കാലത്ത് സ്മാർട്ട് ഫോൺ / കമ്പ്യൂട്ടർ ഉപയോഗിച്ച് ഇന്റർനെറ്റ് മുഖേന വരുമാനം നേടാൻ നിരവധി അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട്. കയ്യിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് തന്നെ ആയിരം മുതൽ ലക്ഷങ്ങൾ വരെ മാസ വരുമാനം നേടുന്ന നിരവധിയാളുകളും നമുക്കിടയിലുണ്ട്. അതുപോലെ തന്നെ ഇൻറർനെറ്റിൽ വീട്ടിലിരുന്നു ചെയ്യുന്ന ജോലികൾ തിരഞ്ഞു പല തട്ടിപ്പുകളിലും അകപ്പെട്ട് ലക്ഷകണക്കിന് രൂപ നഷ്ട്ടമായവരെയും നമുക്ക് കാണാം. ഡാറ്റ എൻട്രി, ടൈപ്പിംഗ് ജോലികളുടെ പേരിലുള്ള തട്ടിപ്പുകളിൽ പെട്ടും അതുപോലെ പാർട്ട് ടൈം ജോലി ചെയ്തു പണം സമ്പാദിക്കാം എന്ന പേരിൽ വരുന്ന പല വ്യാജ ലിങ്കുകളിലും ക്ലിക്ക് ചെയ്തയുമാണ് പലരുടെയും പണം നഷ്ടമാകുന്നത്.
വീട്ടിലിരിക്കുന്ന മുതൽമുടക്കില്ലാതെ ഇന്റർനെറ്റ് വഴി ഫോൺ മുഖേനയോ അല്ലെങ്കിൽ കമ്പ്യൂട്ടർ മുഖേനയോ ഫ്രീലാൻസായി ജോലി ചെയ്തു വരുമാനം നേടുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് പരിചയപ്പെടുത്താനാണ് ഈ ലേഖന പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്. ഒരുപക്ഷെ നിങ്ങളിൽ പലർക്കും അറിയുന്നവയും അറിയാത്തവയുമായ ഫ്രീലാൻസ് വെബ്സൈറ്റുകളെ കുറിച്ചും ഈ ലേഖന പരമ്പരയിലുണ്ടാകും. ഇതിലൂടെ ആദ്യ ഭാഗത്തിൽ പരിചയപ്പെടുന്നത് ഫ്രീലാൻസായി ജോലി ചെയ്യാനുള്ള വെബ്സൈറ്റായ ഫൈവറിനെ (fiverr) കുറിച്ചാണ്. കൂടുതൽ വിവരങ്ങൾ ചുവടെ.
ഫൈവർ (Fiverr)
ഫ്രീലാൻസ് ജോലികൾ ഓൺലൈനായി ചെയ്യാനാവുന്ന ഒരു പ്രധാന വെബ്സൈറ്റാണ് ഫൈവർ (https://www.fiverr.com/). 2010 ൽ സ്ഥാപിതമായ ഫൈവർ മൈവർ കോഫ്മാനും ഷായ് വിനിഞ്ചറും ചേർന്നാണ് തുടങ്ങിയത്. ഇന്ന് ലോകത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളിലുമുള്ളവരും ഫ്രീലാൻസായി ജോലി ചെയ്യുന്നുണ്ട്.
വീട്ടിലിരുന്ന് ജോലി നോക്കുന്നവർക്ക് തിരഞ്ഞെടുക്കാനാവുന്ന മികച്ചൊരു പ്ലാറ്റ്ഫോമാണ് ഫൈവർ. ഫ്രീലാൻസ് ജോലികൾ തിരയുന്നവർക്ക് മാത്രമല്ല ഫ്രീലാൻസായി തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ തിരയുന്നവർക്കും ഫൈവർ ഉപയോഗപ്പെടുത്താം. ഫ്രീലാൻസ് ജോലികൾ നോക്കുന്നവരുടെ കഴിവ്, യോഗ്യത തുടങ്ങിയവ എന്താണോ അതിനനുസരിച്ചുള്ള ജോലികൾ ഫൈവറിൽ ലഭിക്കും. ഇതിനായി ഫൈവറിന്റെ വെബ്സൈറ്റ് വഴി ഇമെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കണം.ശേഷം നിങ്ങളുടെ കഴിവുകളും ചെയ്യാൻ കഴിയുന്ന ജോലികളെക്കുറിച്ചും നിങ്ങളുടെ പ്രൊഫൈലിൽ കൃത്യമായി ചേർക്കുകയും വേണം.
ഡാറ്റ എൻട്രി, കോപ്പി പേസ്റ്റ് ജോലികൾ, ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിറ്റിങ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫോട്ടോഗ്രാഫി, എഴുത്തുകൾ... എന്നിങ്ങനെ തുടങ്ങി ഏകദേശം എല്ലാ മേഖലയിൽ നിന്നുള്ള ജോലികളും ഫൈവറിലൂടെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാൻ കഴിയും. തുടക്കക്കാർക്ക് എങ്ങനെ ജോലി ചെയ്യാം എന്നാണതിനെക്കുറിച്ചുള്ള നിരവധി വിഡിയോകൾ യൂട്യുബിലും ലഭ്യമാണ്.
വിട്ടിരുന്നു സാധാരണക്കാർക്ക് ചെയ്യാവുന്ന കൂടുതൽ ഫ്രീലാൻസ് ജോലികളെക്കുറിച്ചു അടുത്ത ഭാഗങ്ങളിൽ ഉണ്ടാവുന്നതാണ്. ഫൈവറിനെക്കുറിച്ചു കൂടുതൽ അറിയേണ്ടവർ കമന്റ് ബോക്സിൽ അറിയിക്കുക.