ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

എട്ടാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

 

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്‌യാർഡിൽ ജോലി നേടാൻ ഇത് സുവർണ്ണാവസരം. കൊച്ചിൻ ഷിപ്പ്‌യാർഡിൽ പുതിയതായി ഒഴിവ്  വന്ന നഴ്‌സിങ് അസിസ്റ്റന്റ് കം ഫസ്റ്റ് എയ്ഡർ പോസ്റ്റിലേക്കാണ് ജോലി അവസരമുള്ളത്. മിനിമം എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ആകെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. അപേക്ഷകൾ അവസാന തിയതിയായ മെയ് 30 വരെ സമർപ്പിക്കാം.

പ്രായ പരിധി:

ഉദ്യോഗാർത്ഥികൾക്ക് 2024 മേയ് 30-ന് 30 വയസ്സ് കവിയാൻ പാടില്ല. അതായത്, അപേക്ഷകർ 1994 മെയ് 31-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

യോഗ്യത:

  1. എട്ടാം ക്ലാസ് പാസായിരിക്കണം.
  2. സെൻ്റ് ജോൺസ് ആംബുലൻസ് അസോസിയേഷൻ / അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സാധുവായ പ്രഥമശുശ്രൂഷ സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ,
  1. വിഎച്ച്എസ്ഇ ഡൊമസ്റ്റിക് നഴ്സിംഗ്
അല്ലെങ്കിൽ,
  1. ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് QP നമ്പർ HSS/Q5101 NSQF ലെവൽ 4.
അഭികാമ്യം 
  1. മലയാളത്തിൽ പരിജ്ഞാനമുണ്ടായിരിക്കണം.
  2. നഴ്‌സിംഗ് അസിസ്റ്റൻ്റ് / ഫസ്റ്റ് എയ്ഡറായി പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ.

ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യത്തെ വർഷം  ശമ്പളമായി 22100 രൂപയും അധിക സമയ ജോലിക്ക് 5530 രൂപയും രണ്ടാമത്തെ വർഷം ശമ്പളമായി 22800 രൂപയും അധിക സമയ ജോലിക്ക് 5700 രൂപയും മൂന്നാമത്തെ വർഷം ശമ്പളമായി 23400 രൂപയും അധിക സമയ ജോലിക്ക് 5850 രൂപയും ലഭിക്കും. 

അപേക്ഷ:

ഉദ്യോഗാർത്ഥികൾ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു വിശദവിവരങ്ങൾ വായിച്ചു മനസിലാക്കുക.

2 comments

  1. Vishnudas pv
  2. Vishnudas pv