കേന്ദ്ര പൊലിസ് സേനകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ പുതിയതായി ഒഴിവ് വന്ന എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ആകെ 37 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍വീസുകളില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾ ചുവടെ .
ഒഴുവുകളുടെ എണ്ണം
- എസ്.ഐ : 03 ഒഴിവ്.
- കോണ്‍സ്റ്റബിള്‍ : 34 ഒഴിവ്.
പ്രായപരിധി
- എസ്.ഐ : 30 വയസ് വരെ.
- കോണ്‍സ്റ്റബിള്‍ : 18 മുതല്‍ 25 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
1. എസ്.ഐ
- ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ / ഡിഗ്രി ഉണ്ടായിരിക്കണം, അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീയറിങ് ഉണ്ടായിരിക്കണം.
2. കോണ്‍സ്റ്റബിള്‍
- പത്താം ക്ലാസ് വിജയം.
- ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ശമ്പളം
1. എസ്.ഐ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 34,400 രൂപ മുതല്‍ 1,12,400 വരെ ലഭിക്കും.
2. കോണ്‍സ്റ്റബിള്‍
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതല്‍ 69,100 വരെ ലഭിക്കും.
അപേക്ഷ
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൂടുതൽ വിവരങ്ങൾക്കായി ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ തുടങ്ങിയ ഉദ്യോഗാർത്ഥികൾ ഫീസടക്കേണ്ടതില്ല. മറ്റുള്ള ഉദ്യോഗാർത്ഥികൾ യഥാക്രമം 200, 100 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്.