ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഡ്രൈവിങ് അറിയുന്നവരാണോ? എങ്കിൽ സംസ്ഥാന യുവജന കമ്മീഷനില്‍ താല്‍ക്കാലിക ജോലി നേടാം

 
Kerala job recruitment

യുവജന കമ്മീഷന്‍ ഓഫീസില്‍ പുതിയതായി ഒഴിവ് വന്ന ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമന കാലാവധി. കോണ്‍ട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും നിയമന വ്യവസ്ഥകളും, വേതനവും ഉണ്ടാവുക. 

താഴെ കൊടുത്തിരിക്കുന്ന യോഗ്യത പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 13-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്കായി അഭിമുഖവും, പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്.

യോഗ്യത

  1. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. 
  2. ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 

അപേക്ഷ അയക്കേണ്ട വിലാസം

സെക്രട്ടറി, 
കേരള സംസ്ഥാന യുവജന കമ്മീഷന്‍
വികാസ്ഭവന്‍
പിഎംജി. തിരുവനന്തപുരം
PIN: 695033

മറ്റു ഒഴിവുകൾ 

ഓഫീസ് സ്റ്റാഫ് ഒഴിവുകൾ 

മലപ്പുറം മഞ്ചേരി ഭാഗത്തു ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അവസരം. 8000 - 14000 രൂപ വരെ ശമ്പളം ലഭിക്കും. താമസ സൗകര്യം ഉണ്ടായിരിക്കും. ബയോഡാറ്റ / CV അയക്കുക : 9072555400 

ഡെലിവറി ബോയ്‌സ് 

ഇന്ത്യയിലെ പ്രമുഖ E-COMMERCE കമ്പനിയായ ഫ്ലിപ്കാർട്ടിന് കീഴിൽ പ്രവർത്തിക്കുന്ന EKART-ലേക്ക് ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്. ആൻഡ്രോയിഡ് ഫോൺ, 2 വീലർ, ലൈസൻസ് തുടങ്ങിയവയുള്ളവർ ബന്ധപ്പെടുക. CALL : 9567107813 

2 comments

  1. 8593863522
  2. 8943656177