ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

CISF ൽ കോൺസ്റ്റബിൾ ആവാം; കേരളത്തിലടക്കം അവസരങ്ങൾ

  
Cisf recruitment 2024

കേന്ദ്ര സർക്കാരിന്റെ കീഴിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോയ്‌സിൽ (CISF) ൽ ജോലി നേടാൻ സുവർണാവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോയ്‌സിൽ ഒഴിവ് വന്ന കോൺസ്റ്റബിൾ / ഫയർ  തസ്തികയിലേക്ക്  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ആകെ മൊത്തം 1130 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ 18 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷകൾ ഓണ്‍ലൈന്‍ വഴി  2024 ഓഗസ്റ്റ് 31 മുതല്‍ 30 സെപ്റ്റംബർ 2024 വരെ സമർപ്പിക്കാം.

യോഗ്യത 

സയൻസ് വിഷയമുള്ള അംഗീകൃത ബോർഡ് / യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉദ്യോഗാർത്ഥി 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.

പ്രായപരിധി 

ഈ ഒഴിവിലേക്ക് 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 01.10.2001 നും 30.09.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതായിരിക്കും.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ ഫീസ് 

ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷ ഫീയായി 100 രൂപ അടക്കണം. എസ്.സി, എസ്.ടി, വിമുക്ത ഭടന്മാർ തുടങ്ങിയവർക്ക് അപേക്ഷ ഫീസ് അടക്കേണ്ടതില്ല.

അപേക്ഷ 

ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, എഴുത്തു പരീക്ഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment