ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

വ്യോമ സേനയിൽ എൽ.ഡി ക്ലാർക്ക് ഒഴിവുകൾ; കേരളത്തിലും അവസരം

Ld clerk recruitment


 എയർ ഫോഴ്‌സിൽ ഗ്രൂപ്പ് സി - സിവിലിയൻ വിഭാഗത്തിലുള്ള ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമാണ് ഒഴിവുള്ളത്. കേരളത്തിലെ ഒഴിവു തിരുവനന്തപുരത്തുള്ള സതേൺ എയർ കമാന്റ് ഹെഡ് കോർട്ടേഴ്‌സ് യൂണിറ്റിലാണ്. ജനറൽ - 1, ഒബിസി - 1 എന്നിങ്ങനെ 2 ഒഴിവുകളാണുള്ളത്. ന്യൂഡൽഹി, ബെംഗളൂരു, ജോധ്പുർ, വഡോദര, ഗാന്ധി നഗർ, ജാം നഗർ, കാരൂപ്, എന്നവിടങ്ങളിലാണ് മറ്റുള്ള ഒഴിവുകൾ.

യോഗ്യത 

ഈ ഒഴിവിലേക്ക് പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് / 30 ഹിന്ദി വാക്ക് കംപ്യുട്ടർ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.

പ്രായപരിധി 

18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷി ജനറൽ 10 വർഷവും എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 15 വർഷവും ഒബിസി വിഭാഗക്കാർക്ക് 13 വർഷവും ഇളവുകൾ ലഭിക്കും.  

തിരഞ്ഞെടുപ്പ് രീതി 

എഴുത്തു പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകൾ അതാത് സ്റ്റേഷൻ ഓഫീസുകളിലേക്ക് അയക്കണം. 

 അപേക്ഷ 

അപേക്ഷകൾ അവസാന തിയതിയായ സെപ്‌റ്റംബർ 29 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചു ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment