വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ്സ് വിജയവും സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 21 - 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,700 - 69100 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
കായിക ശേഷി പരിശോധന, കായിക ക്ഷമത പരീക്ഷ, എഴുത്തു പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ നടത്തിയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫീസ്
ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 100 അപേക്ഷാ ഫീസ് അടക്കണം. എസ്.സി, എസ്.ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസ് ബാധകമല്ല.
അപേക്ഷ
ഈ ഒഴിവിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒക്ടോബർ 10 മുതൽ അവസാന തിയതിയായ നവംബർ 6 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.