ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

അസം റൈഫിള്‍സിൽ റൈഫിൾ മാൻ / വിമൻ ഒഴിവുകൾ ; അവസരം കായിക താരങ്ങൾക്ക്

 

അസം റൈഫിള്‍സിൽ പുതിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസം റൈഫിള്‍സിൽ പുതിയതായി ഒഴിവ് വന്ന റൈഫിൾമാൻ, റൈഫിൾ വിമൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കാണ് നിയമനം. കായിക താരങ്ങള്‍ക്കാണ് അവസരം. റിക്രൂട്ട്മെന്റ് റാലി നവംബർ 25 മുതൽ നാഗാലാൻഡിൽ വെച്ചു നടക്കും. 

ഒഴിവുകൾ (കായികയിനം തിരിച്ച്)

  • അത്ലറ്റിക്സ് (400 മീറ്റർ /ലോങ് ജംപ് / ലാവലിൻ) - 6
  • ഫെൻസിങ് - 4
  • ഫുട്ബോൾ - 6
  • ആർച്ചറി - 6
  • ബാഡ്മിന്റൺ - 4
  • ഷൂട്ടി (സ്പോർട്സ്) - 4
  • ജൂഡോ - 4
  • കരാട്ടെ - 4

യോഗ്യത

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

പ്രായം

ഈ ഒഴിവുകളിലേക്ക് 18 മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ് 

ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ വനിതകൾക്കും എസ്.സി / എസ്.ടി വിഭാഗക്കാർക്കും അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. മറ്റുള്ള വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാ ഫീയായി 100 രൂപ അടക്കണം. ഫീ ഓൺലൈനായാണ് അടക്കേണ്ടത്. വിശദവിവരങ്ങൾക്കും കായിക യോഗ്യതയെക്കുറിച്ചും അറിയുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക. 
അപേക്ഷിക്കേണ്ട അവസാന തിയതി : ഒക്ടോബർ 27

 

Post a Comment